സ്വന്തം ശബ്ദത്തില്‍ പാട്ടു പാടി ഇര്‍ഫാന്‍ ഖാന്‍, തിരിച്ചു വരവ് ഉടനെന്ന് വിശാല്‍

ക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇര്‍ഫാന്‍ ഖാന് ന്യൂറോ എന്‍ട്രോക്രൈന്‍ എന്ന അപൂര്‍വ രോഗം ബാധിച്ചത്. ഇര്‍ഫാന്‍ തന്നെയാണ് തനിക്ക് ക്യാന്‍സര്‍ ആണെന്ന് ആരാധകരെ അറിയിച്ചത്.

നടന്‍ സുഖം പ്രാപിക്കുന്നുണ്ടെന്നും അദ്ദേഹം പാടിയ ഒരു പാട്ട് എനിക്ക് അയച്ചു തന്നിരുന്നെന്നും വിശാല്‍ ഭരദ്വാജ്. ‘ഞാനും ഇര്‍ഫാനും നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും’ വിശാല്‍ പറഞ്ഞു. അസുഖത്തില്‍ നിന്ന് പൂര്‍ണ്ണ വിമുക്തനായി ഇര്‍ഫാന്‍ വീണ്ടും സിനിമയില്‍ സജീവമാകും.

‘എനിക്ക് ഇന്നലെ ഒരു വോയിസ് മെസ്സേജ് വന്നിരുന്നു അത് ഇര്‍ഫാന്‍ തന്നെ പാടി റെക്കോര്‍ഡ് ചെയ്ത ഒരു പാട്ടായിരുന്നു,ഇര്‍ഫാന്‍ സന്തോഷത്തിലാണെന്ന് ആ പാട്ടിലൂടെ ഞാന്‍ മനസ്സിലാക്കുന്നെന്നും’ വിശാല്‍ വ്യക്തമാക്കി.

ഇര്‍ഫാനും ദീപിക പദുക്കോണിനെയും വെച്ച് അടുത്ത സിനിമ ചെയ്യാന്‍ തീരുമാനിച്ച വിശാല്‍,ഇര്‍ഫാന്റെ അസുഖത്തെ തുടര്‍ന്ന് പ്രോജക്ട് മാറ്റി വെക്കുകയായിരുന്നു. ട്യൂമര്‍ ബാധിതനായി ലണ്ടനില്‍ ചികിത്സയില്‍ കഴിയുകയാണ് താരം ഇപ്പോള്‍

Top