ഇർഫാൻ ഖാൻ ആരോഗ്യവാൻ; പുതിയ ചിത്രം ഉടൻ ആരംഭിക്കും: ടിഗ്മൻസു ദുലിയ

മുംബൈ: ബോളിവുഡ് താരം ഇർഫാൻ ഖാൻ പൂർണ ആരോഗ്യവാനാണെന്ന് സംവിധായകനും അടുത്ത സുഹൃത്തുമായ ടിഗ്മൻസു ദുലിയ. അർബുദത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു ഇർഫാൻ ഖാൻ.

ചികിത്സ കഴിഞ്ഞ് ലണ്ടനിൽ നിന്ന് ഫെബ്രുവരിയിലാണ് ഇർഫാൻ ഖാൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. താൻ അദ്ദേഹത്തെ സന്ദർശിച്ചിരുന്നെന്നും ‘ഹിന്ദി മീഡിയ’ത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കണമെന്ന് ഇർഫാൻ ഖാൻ പറഞ്ഞതായും ദുലിയ വ്യക്തമാക്കി.

കഴിഞ്ഞ വർഷം മാർച്ചിലാണ് തനിക്ക് അപൂർവ രോഗമാണെന്ന് ഇർഫാൻ ഖാൻ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പിന്നീട് രോഗം ന്യൂറോ എൻടോക്രൈൻ ട്യൂമർ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Top