അന്തരിച്ച നടന്‍ ഇര്‍ഫാന്‍ഖാന് ആദരാഞ്ജലി അര്‍പ്പിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്

മുംബൈ: അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലി അര്‍പ്പിച്ച് അര്‍ബുദത്തില്‍ നിന്ന് മോചിതനായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. എനിക്കറിയാം ഈ യാത്ര, എനിക്കറിയാം അതിന്റെ വേദന. അവസാനം വരെ നിങ്ങള്‍ പോരാടി, ചില ഭാഗ്യവാന്‍മാര്‍ അതില്‍ ജയിക്കും. ചിലര്‍ക്കതിന് കഴിയില്ല. എങ്കിലും തീര്‍ച്ചയായും നിങ്ങിളിപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ഇടത്താണ് ഇര്‍ഫാന്‍ ഖാന്‍. ഇര്‍ഫാന്‍ ഖാന്റെ കുടുംബത്തോട് ഞാന്‍ എന്റെ അനുശോചനം അറിയിക്കുന്നു. താങ്കളുടെ ആത്മാവിന് നിന്ത്യശാന്തി നേരുന്നുവെന്ന് യുവി ട്വിറ്ററില്‍ കുറിച്ചു.

ക്യാന്‍സറിന് ചികിത്സയിലായിരുന്ന ഇര്‍ഫാന്‍ ഖാനെ(54) വന്‍കുടലിലെ അണുബാധമൂലം ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. ഇന്നലെയാണ് മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 2011ലെ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നാലെയാണ് യുവരാജ് സിംഗിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചത്. ചികിത്സക്കായി ഏറെനാള്‍ ടീമില്‍ നിന്ന് വിട്ടു നിന്ന യുവി ഒടുവില്‍ രോഗത്തെ കീഴടക്കി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയായിരുന്നു.

Top