മാര്‍ക്ക് ദാനത്തിനു പിന്നാലെ എം ജി സര്‍വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പിനും നീക്കം

കോട്ടയം: മാര്‍ക്ക് ദാനത്തിനു പിന്നാലെ എം ജി സര്‍വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പിനും നീക്കം. പുനര്‍ മൂല്യ നിര്‍ണയം നടക്കുന്ന എംകോം പരീക്ഷയുടെ ഉത്തരക്കടലാസ് സിന്‍ഡിക്കേറ്റ് അംഗത്തിന് നല്‍കാനാണ് നീക്കം നടന്നത്.

ഉത്തരക്കടലാസുകള്‍ ഫോള്‍സ് നമ്പറുകള്‍ സഹിതം സിന്‍ഡിക്കേറ്റ് അംഗത്തിന് നല്‍കണം എന്നാവശ്യപ്പെട്ടാണ് വിസിയുടെ കത്ത്.

ഉത്തരക്കടലാസുകള്‍ പരീക്ഷ ചുമതലയുള്ള സിന്‍ഡിക്കേറ്റംഗം ഡോ. ആര്‍ പ്രകാശിന് കൈമാറണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള വി.സി സാബു തോമസിന്റെ ഒപ്പോടു കൂടിയ കത്താണ് നല്‍കിയത്. 30 ഉത്തരക്കടലാസാണ് സിന്‍ഡിക്കേറ്റ് അംഗം ആവശ്യപ്പെട്ടത്.

എം കോം നാലാം സെമസ്റ്റര്‍ അഡ്വാന്‍സ്ഡ് കോസ്റ്റ് അക്കൗണ്ടിങ് പരീക്ഷാഫലം കഴിഞ്ഞ പതിനഞ്ചിനാണ് വന്നത്. ഇതിന്റെ പുനര്‍മൂല്യനിര്‍ണയ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Top