മരട് ഫ്ലാറ്റ് നഷ്ടപരിഹാര തുകയിൽ ക്രമക്കേട്

ൽഹി : മരടിലെ പൊളിച്ച ഫ്ലാറ്റുകളുടെ ഉടമകൾക്കുള്ള പ്രാഥമിക നഷ്ടപരിഹാര വിതരണത്തിന്‌ നിർമാതാക്കൾ നൽകേണ്ട 61.50 കോടിയിൽ ഇതുവരെ കൈമാറിയത്‌ 4.89 കോടിമാത്രമെന്ന്‌ ജസ്റ്റിസ്‌ ബാലകൃഷ്‌ണൻനായർ സമിതി. 9.25 കോടി കെട്ടിവയ്‌ക്കേണ്ട ഗോൾഡൻ കായലോരം 2.8 കോടിയും 15.50 കോടി നല്‍കേണ്ട ജയിൻ ഹൗസിങ്‌ ആൻഡ്‌ കൺസ്‌ട്രക്‌ഷൻസ്‌ ലിമിറ്റഡ്‌ രണ്ട്‌ കോടിരൂപയും നൽകിയതെന്നും.

ഇതുവരെ 4,89,86,000 രൂപ മാത്രമാണ്‌ ലഭിച്ചതെന്നും സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 17.5 കോടി നല്‍കേണ്ട ആൽഫാസെറീൻ, 19.25 കോടി നല്‍കേണ്ട ഹോളീഫെയ്‌ത്ത്‌ , എച്ച്‌ടുഒ കമ്പനികൾ പണം നൽകിയതായി റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. ഇടക്കാല നഷ്ടപരിഹാരം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ നൽകിയ 62 കോടി 248 ഫ്ലാറ്റ്‌ ഉടമകൾക്കായി വിതരണം ചെയ്തെന്നും സമിതി അറിയിച്ചു. 25 ലക്ഷം രൂപവീതമാണ്‌ ഒരോ ഫ്ലാറ്റ്‌ ഉടമയ്‌ക്കും നൽകിയത്‌.

Top