സ്‌പൈഡര്‍മാന്‍ ഉള്‍പ്പെടെയുള്ള മാര്‍വല്‍ താരങ്ങളെ അണ്‍ഫോളോ ചെയ്ത് അയണ്‍ മാന്‍

മാര്‍വല്‍ താരങ്ങളെയെല്ലാം ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് ഹോളിവുഡ് താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍. കാരണമെന്തെന്നറിയാതെ ആരാധകര്‍. 10 വര്‍ഷത്തോളം മാര്‍വല്‍ കഥാപാത്രമായ അയണ്‍ മാനിനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചാണ് ഡൗണി പ്രശസ്തമാകുന്നത്.

മാര്‍വല്‍ സിനിമകളില്‍ ക്യാപ്റ്റന്‍ അമേരിക്കയുടെ റോള്‍ അവതരിപ്പിച്ച ക്രിസ് ഇവാന്‍സ്, സ്‌പൈഡര്‍മാന്‍ താരം ടോം ഹോളണ്ട് എന്നിവരുമായി ഡൗണി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. എന്നാല്‍ അവരെ ഉള്‍പ്പെടെയാണ് ഡൗണി അണ്‍ഫോളോ ചെയ്തത്.

ഡൗണിന്റെ അവസാന മാര്‍വല്‍ സിനിമ അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം ആയിരുന്നു. താരം മാര്‍വലിലേക്ക് മടങ്ങി വരുമെന്ന് ആരാധകര്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കെയാണ് ഡൗണിന്റെ പുതിയ നീക്കം.

അഞ്ചാം വയസ്സില്‍ ആണ് ഡൗണി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1992ല്‍ പുറത്തിറങ്ങിയ ചാപ്ലിന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അക്കാദമി അവാര്‍ഡിന് നാമനിര്‍ദേശം ലഭിക്കുകയും ബാഫ്ത പുരസ്‌കാരം നേടുകയും ചെയ്തു.

 

Top