irom sharmila at palakkad

പാലക്കാട്: ബിജെപി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം നേടിയത് പണക്കൊഴുപ്പിന്റെയും കൈയ്യൂക്കിന്റെയും പിന്‍ബലത്തിലാണെന്ന് മണിപ്പുര്‍ ഉരുക്കുവനിത ഇറോം ശര്‍മിള.

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടര്‍ന്ന് രാഷ്ട്രീയം ഉപേക്ഷിച്ച ഇറോം ശര്‍മ്മിള കേരളത്തില്‍ എത്തി. ഒരു മാസത്തോളം അട്ടപ്പാടിയിലെ ശാന്തി ആശ്രമത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.

എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കാനാണ് കേരളത്തിലെത്തിയത്. മണിപ്പൂര്‍ ജനത ഉണരേണ്ടതുണ്ടെന്നും ഇറോം ശര്‍മ്മിള പറഞ്ഞു.

പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതുപാര്‍ട്ടിയുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തൗബാല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് ഇറോം ജനവിധി തേടിയത്. എന്നാല്‍ നോട്ടയ്ക്കും പിന്നിലായി വലിയ നാണക്കേടാണ് ഏറ്റുവാങ്ങിയത്.

Top