തനിക്ക് എന്റോക്രൈന്‍ ട്യൂമറാണെന്ന വെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ ഖാന്‍

irfankhan

മുംബൈ: ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ തന്റെ രോഗാവസ്ഥ ആരാധകരോട് വെളിപ്പെടുത്തി. തനിക്ക് ന്യൂറോ എന്റോക്രൈന്‍ ട്യൂമറാണെന്നാണ് ഇര്‍ഫാന്‍ ഖാന്‍ ആരാധകരോട്‌ വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ തനിക്ക് അപൂര്‍വ രേഗമുണ്ടെന്ന് വെളിപ്പെടുത്തിയത് താരത്തിന്റെ ആരാധകരെ വളരെയധികം ദു:ഖത്തിലാഴ്ത്തിയിരുന്നു. അതിനിടെയാണ് രോഗാവസ്ഥ സ്ഥിരികരിച്ച് അദ്ദേഹം വീണ്ടും രംഗത്തെത്തിയത്. സുഖമില്ലത്തതിനാല്‍ കുറച്ചുനാളുകളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഇര്‍ഫാന്‍ ഖാന്‍. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി താരം ട്വീറ്റ് ചെയ്തത്.

കഠിന പ്രയത്‌നം കൊണ്ട് സിനിമാ ലോകം കീഴടക്കിയ അഭിനയ പ്രതിഭയാണ് ഇര്‍ഫാന്‍ ഖാന്‍. ബോളിവുഡ് കീഴടക്കി ഹോളിവുഡിലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് താരമിപ്പോള്‍ .

Top