ഇര്‍ഫാന്‍ ഒരു സാധാരണ മനുഷ്യനാണെന്ന് ആകര്‍ഷ് ഖുറാന

ര്‍ഫാന്‍ ഖാന്‍ ഒരു പച്ചയായ മനുഷ്യനാണെന്ന് കര്‍വാന്‍ സംവിധായകന്‍ ആകര്‍ഷ് ഖുറാന. ‘ബോളിവുഡിലെ തന്നെ ഏറ്റവും പെര്‍ഫക്ട് അഭിനേതാക്കളില്‍ ഒരാളാണ് ഇര്‍ഫാന്‍. ആദ്യ കുറച്ചു ദിവസങ്ങളില്‍ പേടിയായിരുന്നു. എന്നാല്‍ പിന്നീടാണ് അദ്ദേഹം ഇത്രയധികം കൂള്‍ ആയ ഒരാളാണെന്ന് മനസിലായത്. അദ്ദേഹത്തിനെ ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യാറുണ്ട്. അതാണ് ഇര്‍ഫാന്റെ ഏറ്റവും വലിയ ഗുണം’ ഖുറാന പറഞ്ഞു.

‘ക്യാമറയുടെ മുന്നിലെത്തിയാല്‍ ഇര്‍ഫാന്‍ പിന്നീട് കഥാപാത്രമായി ജീവിക്കുകയാണ്. ഒരുപാട് ഭാവങ്ങള്‍ അദ്ദേഹത്തിലൂടെ കടന്നുപോകും. അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്’ ഖുറാന കൂട്ടിച്ചേര്‍ത്തു.

ന്യൂറോ എന്‍ട്രോക്രൈന്‍ എന്ന അപൂര്‍വ്വ രോഗത്തിനുള്ള ചികിത്സയില്‍ ലണ്ടനില്‍ കഴിയുകയാണ് ഇര്‍ഫാന്‍ ഖാന്‍ ഇപ്പോള്‍.

Top