ഇര്‍ഫാന്‍ പത്താനെ രഞ്ജിയിലെ ബറോഡ ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം

ന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനെ രഞ്ജിയിലെ ബറോഡ ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം പുറത്ത്.

കായിക ക്ഷമതയിലും പ്രകടന മികവിലും യാതൊരു പ്രശ്‌നവും ഇല്ലാതിരുന്നിട്ടും ടീമില്‍ നിന്നും തന്നെ പുറത്താക്കിയതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇര്‍ഫാനെ ടീമില്‍ നിന്നും പുറത്താക്കാനുളള കാരണം സെലക്ടര്‍മാരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

രഞ്ജിയില്‍ ആന്ധ്രാപ്രദേശിനെതിരായ മത്സരത്തിന് മുമ്പ് ഒരു സ്പിന്നറെ കളിപ്പിക്കണമെന്ന് ഇര്‍ഫാനോട് സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ ഇര്‍ഫാന്‍ അതിന് സമ്മതിച്ചില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സെലക്ടര്‍മാര്‍ പറഞ്ഞ സ്പിന്നറെ കളിപ്പിക്കാതിരിക്കുകയും, മത്സരം തോല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്നുണ്ടായ സ്വഭാവിക നടപടിയാണ് ഇര്‍ഫാനെതിരെ എടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ബറോഡയ്ക്കായി കളിക്കുന്നത് ഏറെ അഭിമാനകരമായി കരുതുന്ന ആളാണ് താനെന്നും, യുവതാരങ്ങളെ മികവിലേക്ക് ഉയര്‍ത്താന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

Top