കൊളംബോ: ട്വന്റി 20 മത്സരങ്ങളില്‍ 150 വിക്കറ്റും 2000 റണ്‍സും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന റെക്കോഡ് സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. രവീന്ദ്ര ജഡേജയാണ് ആദ്യം ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരം. ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടെയാണ് താരം ഈ റെക്കോഡ് സ്വന്തമാക്കിയത്. ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കാന്‍ഡി ടസ്‌കേഴ്‌സിന്റെ താരമാണ് പത്താന്‍.
ട്വന്റി 20യില്‍ ജാഫ്‌ന സ്റ്റാലിയന്‍സിനെതിരായ മത്സരത്തിനിടെയാണ് 142 ഇന്നിങ്‌സുകളില്‍ നിന്നും പത്താന്‍ 2000 റണ്‍സ് നേടിയത്. നേരത്തേ താരം 173 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം ആദ്യമാണ് പത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 2003-ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച പത്താന്‍ ഇന്ത്യയ്ക്കായി 29 ടെസ്റ്റുകളിലും 120 ഏകദിനങ്ങളിലും 24 ട്വന്റി 20 മത്സരങ്ങളിലും കളിച്ചു. 2012-ലാണ് പത്താന്‍ അവസാനമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്.