വിക്രം നായകനാവുന്ന ചിത്രത്തില്‍ ബിഗ് സ്‌ക്രീനിലേക്കുള്ള ചുവടുറപ്പിച്ച് ക്രിക്കറ്റ് താരം

ന്ത്യന്‍ ക്രിക്കറ്റിലെ മികച്ച താരമായിരുന്ന ഇര്‍ഫാന്‍ പത്താന്‍ ബിഗ് സ്‌ക്രീനില്‍ തിളങ്ങാനുള്ള ഒരുക്കത്തിലാണ്. വിക്രം നായകനാകുന്ന ‘വിക്രം 25’ എന്ന തമിഴ് ചിത്രത്തിലാണ് ഇര്‍ഫാന്‍ ആദ്യമായി അഭിനയിക്കുന്നത്. ബിഗ് സ്‌ക്രീനിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡ്. തമിഴില്‍ വിജയിച്ചാല്‍ ബോളിവുഡില്‍ നിരവധി സംവിധായകരും ഇര്‍ഫാനെ കാത്തിരിക്കുന്നുണ്ട്.

‘ഇമൈക്ക നൊടികള്‍’,’ഡിമോണ്ടി കോളനി’തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനംചെയ്ത അജയ് ജ്ഞാനമുത്തുവിന്റെ സിനിമയിലാണ് ഇര്‍ഫാന്‍ തുടക്കംകുറിക്കുന്നത്. ആദ്യ ഷെഡ്യൂളില്‍ തന്നെ ഇര്‍ഫാന്‍ തന്റെ ഭാഗങ്ങള്‍ അഭിനയിച്ചു തീര്‍ത്തുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ആക്ഷന്‍ ചിത്രമായ ‘വിക്രം 25’ ഇപ്പോള്‍തന്നെ കോളിവുഡില്‍ ചര്‍ച്ചയായിട്ടുണ്ട്. ചിത്രത്തില്‍ പഴയ ക്രിക്കറ്റ് താരത്തിന് പ്രാധാന്യമുള്ള കഥാപാത്രമാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. വ്യത്യസ്ത റോളുകളിലാണ് വിക്രം ചിത്രത്തില്‍ എത്തുന്നത്. ഇതോടെ ഒരു ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ വേഷത്തിലെത്തുന്ന ലോക റെക്കോഡും വിക്രമിന്റെ പേരിലായി മാറും. പ്രിയാ ഭവാനി ശങ്കര്‍ ആണ് സിനിമയിലെ നായിക. എ.ആര്‍.റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ശിവകുമാര്‍ വിജയനാണ്.

Top