എന്റെ യാത്രയില്‍ കൂടെ നിന്നവര്‍ക്ക് നന്ദി; ഇര്‍ഫാന്‍ ഖാന്‍

irfankhan

മികച്ച നടനുള്ള 19-ാമത് ഐഫ പുരസ്‌കാരത്തിന് അര്‍ഹനായതില്‍ സന്തോഷം പങ്കുവെച്ച് നടന്‍ ഇര്‍ഫാന്‍ ഖാന്‍. ഹിന്ദി മീഡിയം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇര്‍ഫാന് പുരസ്‌കാരം ലഭിച്ചത്. തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ഇര്‍ഫാന്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചത്.

‘ ഈ യാത്രയുടെ ഭാഗമായതിന് പ്രേക്ഷകര്‍ക്കും, പിന്നെ ഐഫയ്ക്കും നന്ദി’ ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു.

ട്യൂമര്‍ ബാധിതനായി ലണ്ടനില്‍ ചികിത്സയില്‍ കഴിയുകയാണ് താരം ഇപ്പോള്‍. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇര്‍ഫാന് ന്യൂറോ എന്‍ട്രോക്രൈന്‍ എന്ന അപൂര്‍വ രോഗം ബാധിച്ചത്. തനിക്ക് ക്യാന്‍സര്‍ ആണെന്ന് ഇര്‍ഫാന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്.

Top