പുഞ്ചിരിക്കുന്ന മുഖവുമായി വീണ്ടും ഇര്‍ഫാന്‍ ഖാന്‍; ഫോട്ടോ കാണാം

irfan

ന്യൂറോ എന്‍ട്രോക്രൈന്‍ എന്ന അപൂര്‍വ്വ രോഗത്തിനുള്ള ചികിത്സയില്‍ ലണ്ടനില്‍ കഴിയുകയാണ് നടന്‍ ഇര്‍ഫാന്‍ ഖാന്‍. താരം തന്നെയാണ് തനിക്ക് ക്യാന്‍സറാണെന്ന് വിവരം വെളിപ്പെടുത്തിയതും. താന്‍ തിരിച്ചുവരുമെന്നും ഇര്‍ഫാന്‍ ഖാന്‍ ആരാധകര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.

ഇപ്പോഴിതാ ട്വിറ്ററില്‍ തന്റെ പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് താരം. ട്വിറ്ററിലെ ഡിസ്‌പ്ലേ പിക്ചര്‍ മാറ്റിയാണ് ഇര്‍ഫാന്‍ തന്റെ പുഞ്ചിരിക്കുന്ന മുഖവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഒരു ഗ്ലാസ് വിന്‍ഡോയിലൂടെ മഞ്ഞ ടി-ഷര്‍ട്ടും കഴുത്തില്‍ ഹെഡ്‌ഫോണുമായി പുഞ്ചിരിച്ച് നില്‍ക്കുന്ന ചിത്രമാണ് ഇര്‍ഫാന്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ക്ഷീണിതനായി കാണാമെങ്കിലും ഇര്‍ഫാന്റെ പുഞ്ചിരി ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

Top