ഇര്‍ഫാനും കുടുംബത്തിനും സ്വന്തം കുടുംബത്തിന്റെ താക്കോല്‍ കൈമാറി ഷാരൂഖ് ഖാന്‍

irfan sharukh

ര്‍ബുദ രോഗത്തെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാന്‍ ഖാനും കുടുംബത്തിനും ആശ്വാസമായി ഷാരൂഖ് ഖാന്‍. ലണ്ടനിലെ തന്റെ വീടിന്റെ താക്കോലാണ് ചികിത്സയ്ക്ക് പുറപ്പെടും മുന്‍പ് ഇര്‍ഫാനെ സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തിന്റെ ഭാര്യക്ക് ഷാരൂഖ് കൈമാറിയത്. ഇര്‍ഫാനും കുടുംബത്തിനും തന്റെ വീട് സ്വന്തം പോലെ ഉപയോഗിക്കാനുള്ള അനുമതിയും ഷാരൂഖ് നല്‍കി.

ലണ്ടനില്‍ ചികിത്സയ്ക്കായി പുറപ്പെടുന്നതിനു മുന്‍പ് ഇര്‍ഫാന്റെ ഭാര്യ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷാരൂഖ് സുഹൃത്തിനെ കാണാന്‍ എത്തിയിരുന്നു.

ഷാരൂഖും ഇര്‍ഫാനും ദീര്‍ഘനാളായി അടുത്ത സുഹൃത്തുക്കളാണ്. ലണ്ടനിലേക്കു ന്യൂറോ എന്‍ഡോക്രന്‍ എന്ന അപൂര്‍വമായ അര്‍ബുദത്തിനു ചികിത്സയിലുള്ള ഇര്‍ഫാന്‍ ഖാന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായില്ല.

Top