അഭിനയശൈലി കൊണ്ട് സ്വഭാവവേഷങ്ങളില്‍ തിളങ്ങിയ ഇര്‍ഫന്‍ ഖാന്റേത് വല്ലാത്തൊരു വിയോഗമായിരുന്നു.
എല്ലാ അര്‍ഥത്തിലും സിനിമയെ വെല്ലുന്ന ട്രാജിക് ആന്റിക്ലൈമാക്‌സായൊരു ജീവിതം. ഹോളിവുഡിലും ബോളിവുഡിലും ഒരുപോലെ നിറഞ്ഞുനില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് രോഗം പിടിപെട്ടത്. എന്നാല്‍, സിനിമാക്കഥയെ പോലും വെല്ലുന്നവിധമായിരുന്നു ഇര്‍ഫന്റെ മരണവും.
കോവിഡ് രോഗബാധയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ രണ്ട് നഷ്ടങ്ങളാണ് അവസാനനാളുകളില്‍ ഇര്‍ഫന് സമ്മാനിച്ചത്. ചികിത്സയ്ക്കായി ലണ്ടനിലേയ്ക്ക് പോകാനിരിക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതും അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളെല്ലാം റദ്ദാക്കപ്പെട്ടതും. ഇതോടെ ലണ്ടന്‍ യാത്ര മുടങ്ങി. അതോടെ ചികിത്സയും. തുടര്‍ചികിത്സ മുടങ്ങുന്നത് ആരോഗ്യസ്ഥിതി വളരെ മോശമായ സ്ഥിതിയിലാവുന്നതിന് കാരണമായി.
രണ്ടാമതായി അദ്ദേഹത്തെ പിടിച്ചുലച്ച ആഘാതം. അമ്മയുടെ വേര്‍പാടായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ഇര്‍ഫന്റെ മാതാവ് സയേദ ബീഗം മരിച്ചത്. തൊണ്ണൂറ്റിയഞ്ചുവയസ്സായിരുന്നു. അതേസമയം ലോക്ക്ഡൗണ്‍ കാരണം മുംബൈയിലായിരുന്ന ഇര്‍ഫന് ജയ്പൂരില്‍ മരിച്ച അമ്മയെ
വീട്ടിലെത്തി ഒരു നോക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല.
പോരാത്തതിന് ആരോഗ്യസ്ഥിതി അതീവ ഗുരുതരവും. മുംബൈയിലിരുന്ന് വീഡിയോ കോള്‍ വഴിയാണ് അമ്മയുടെ അവസാന ചടങ്ങുകള്‍ ഇര്‍ഫന്‍ കണ്ടത്. കൃഷ്ണ കോളനിയില്‍ നിന്ന് ചുങ്കിനാക കബറിടത്തിലേയ്ക്കുള്ള അമ്മയുടെ അന്ത്യയാത്ര കണ്ണീരടക്കാന്‍ പാടുപെട്ടാണ് ഇര്‍ഫന്‍ കണ്ടത്.