ക്യാന്‍സര്‍ ചികിത്സയ്ക്കുശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്ത്‌ ഇര്‍ഫാന്‍

മുംബൈ: ക്യാന്‍സര്‍ ചികിത്സക്ക് ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്ത് ബോളിവുഡ് നടന്‍ ഇര്‍ഫാന്‍. ലണ്ടനിലെ നീണ്ട എട്ടുമാസത്തെ ചികിത്സകള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇര്‍ഫാന്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ എത്തുന്നത്.

മാധ്യമങ്ങള്‍ക്കു മുമ്പില്‍ എത്തിയപ്പോള്‍ മുഖത്തിന്റെ താഴ്ഭാഗം കറുത്ത തുണികൊണ്ട് മൂടിയിരുന്നെങ്കിലും പിന്നീട് അത് അഴിച്ചു കളഞ്ഞു. മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് ഇര്‍ഫാന്‍ ഖാന്‍ മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്തത്.

കഴിഞ്ഞ മാസമായിരുന്നു അദ്ദേഹം ചികിത്സ കഴിഞ്ഞ് നാട്ടില്‍ എത്തിയത്. എന്നാല്‍ അപ്പോള്‍ സന്ദര്‍ശകരെയോ മാധ്യമങ്ങളെയോ കാണാന്‍ കൂട്ടാക്കിയിരുന്നില്ല.ഏതായാലും താരത്തെ ആരോഗ്യവാനായി കണ്ടതില്‍ സന്തോഷത്തിലാണ് ആരാധകര്‍.

Top