ചൈനയില്‍ വന്‍ സ്വീകരണം നേടി ഇര്‍ഫാന്‍ ഖാന്റെ ബോളിവുഡ് ചിത്രം ഹിന്ദി മീഡിയം

hindi-medium

ര്‍ഫാന്‍ ഖാന്റെ ബോളിവുഡ് ചിത്രം ഹിന്ദി മീഡിയത്തിന് ചൈനയില്‍ വന്‍ സ്വീകരണം. എന്നാല്‍ ചിത്രത്തിന് ഇന്ത്യയില്‍ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. സാകേത് ചൗധരി സംവിധാനം ചെയ്ത ചിത്രത്തില്‍ സബ ഖമറാണ് നായിക. മകളെ ഡല്‍ഹിയിലെ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

എന്നാല്‍ ഇര്‍ഫാന്‍ ഖാന്റെ പുതിയ ചിത്രം ബ്ലാക്‌മെയിലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഭിനയ് ഡിയോ ആണ് ബ്ലാക്‌മെയ്ല്‍ സംവിധാനം ചെയ്തിരിക്കുന്നത്. ദിവ്യ ദത്ത, അരുണോദയ് സിംഗ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Top