ഐസിസിയുടെ പൂര്‍ണ അംഗത്വം ലഭിച്ച അയര്‍ലന്‍ഡ് ടീം ടെസ്റ്റ് മത്സരത്തിനൊരുങ്ങുന്നു

സിസിയുടെ പൂര്‍ണ അംഗത്വം ലഭിച്ചതിന് ശേഷം ടെസ്റ്റ് മത്സരം കളിക്കാന്‍ ഒരുങ്ങുകയാണ് അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീം.

അടുത്ത വര്‍ഷം മെയ് 11നാണ് അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീം ആദ്യമായി ടെസ്റ്റ് മത്സരം കളിക്കുന്നത്.

പാക്കിസ്ഥാനാണ് അയര്‍ലന്‍ഡിന്റെ ആദ്യ എതിരാളിയാകുന്നത്.

ഐറിഷ് ക്രിക്കറ്റ് ബോര്‍ഡും ഇക്കാര്യം സ്ഥിരീകരിച്ചു.

എന്നാല്‍ വേദി സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ഇണ്ടായിട്ടില്ല.

കഴിഞ്ഞ ജൂണിലായിരുിന്നു അയര്‍ലന്‍ഡിനും അഫ്ഗാനിസ്ഥാനും ടെസ്റ്റ് പദവി നല്‍കാന്‍ ഐസിസി തീരുമാനിച്ചത്.

ലണ്ടനില്‍ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്.

ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ ടെസ്റ്റ് കളിക്കുന്ന ടീമുകളുടെ എണ്ണം 12 ആകും.

Top