ഇന്ത്യക്കെതിരായ അയർലൻഡ് ടീമിനെ പ്രഖ്യാപിച്ചു

ന്ത്യക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള അയർലൻഡ് ടീമിനെ പ്രഖ്യാപിച്ചു. 14 അംഗ ടീമിൽ രണ്ട് പുതുമുഖങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ആൻഡ്രൂ ബാൽബേർണിയാണ് നായകൻ. ഈ മാസം 26, 28 തീയതികളിലായാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. ഈ സമയത്ത് തന്നെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നടക്കുന്നതിനാൽ രണ്ടാം നിര ടീമാണ് അയർലൻഡിനെ നേരിടുക.

സ്റ്റീഫൻ ഡൊഹേനി, കോണർ ഓൽഫെർട് എന്നിവരാണ് ടീമിൽ ഉൾപ്പെട്ട പുതുമുഖങ്ങൾ. സിമി സിംഗ്, ഷെയിൻ ഗെറ്റാകാട്ടേ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി

Top