കോവിഡ് 19; ആരോഗ്യ സഞ്ജീവനി പോളിസിയുടെ പരിരക്ഷാ പരിധി ഉയര്‍ത്തി

സ്റ്റാന്റേഡ് ഇന്‍ഷുറന്‍സ് പദ്ധതിയായ ആരോഗ്യ സഞ്ജീവനി പോളിസിയുടെ പരിരക്ഷാ പരിധി ഉയര്‍ത്തി. കോവിഡിന്റെ പശ്ചാത്തലത്തില് രാജ്യത്തെ ചികിത്സാചെലവുകര്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.

പരിധി അഞ്ചുലക്ഷത്തില്‍ നിന്ന് ഉയര്‍ത്താനാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ അനുമതി നല്‍കിയത്. അതുപോലെ ചുരുങ്ങിയ തുകയിലും മാറ്റംവരുത്തിയിട്ടുണ്ട്. മിനിമം പരിരക്ഷാതുക ഒരു ലക്ഷത്തില്‍ നിന്ന് 50,000ആയാണ് കുറച്ചത്. ഇനിമുതല്‍ 50,0000 രൂപയുടെ ഗുണിതങ്ങള്‍ പരിരക്ഷയ്ക്കായി തിരഞ്ഞെടുക്കാം.

പൊതുവായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിലവില്‍ താരതമ്യേന ചെലവുകുറഞ്ഞ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആരോഗ്യ സഞ്ജീവനി. മുറിവാടക പരിരക്ഷയുടെ രണ്ടുശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം പരമാവധി ഒരുദിവസം ലഭിക്കുക 5,000 രൂപയാണ്. അതോടൊപ്പം കോ പെയ്‌മെന്റുമുണ്ട്. അതായത് മൊത്തം ക്ലെയിം ചെയ്യുന്ന തുകയുടെ അഞ്ചുശതമാനം പോളിസി ഉടമവഹിക്കണം.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശ പ്രകാരമാണ് ഈ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ആരംഭിച്ചത്. വിവിധ കമ്പനികള്‍ പോളിസി തുടങ്ങിയിട്ടുണ്ട്.

Top