എആര്‍സിടിസിയുടെ ഓഹരി വില കുതിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി)ഓഹരി വില എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് കുതിച്ചു.981.35 രൂപവരെയെത്തി ഓഹരി വില.കമ്പനിയുടെ പാദഫലം ബുധനാഴ്ച വൈകീട്ട് പുറത്തുവരാനിരിക്കെയാണ് ഈ കുതിപ്പ്.

ഒക്ടോബര്‍ 14നാണ് ഐആര്‍സിടിസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. ഇഷ്യു വിലയായ 320 രൂപയുടെ മൂന്നുമടങ്ങ് നേട്ടത്തിലാണ് ഇപ്പോള്‍. ലിസ്റ്റ് ചെയ്ത ആദ്യദിവസംതന്നെ ഓഹരി വില ഇരട്ടിയായിരുന്നു.കമ്പനിയുടെ വിപണി മൂലധനം 15,000 കോടി രൂപയായി ഉയരുകയും ചെയ്തു.

Top