ഐആര്‍ടിസി കേസ്; ലാലു പ്രസാദിന്റെ ഭൂമി ജപ്തി ചെയ്തു

lalu-prasad-yadav

പാറ്റ്‌ന: ഐആര്‍ടിസി അഴിമതിയുമായി ബന്ധപ്പെട്ട് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ഭൂമി ഭൂമി ജപ്തി ചെയ്തു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് 45 കോടി വിപണി വിലയുള്ള പാറ്റ്‌നയിലെ ഭൂമി ജപ്തി ചെയ്തത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി.

കേസുമായി ബന്ധപ്പെട്ട് ലാലുവിന്റെ ഭാര്യ റാബ്‌റി ദേവിയേയും മകന്‍ തേജസി യാദവിനെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.

ലാലു പ്രസാദ് യാദവ് റെയില്‍വെ മന്ത്രിയായിരിക്കെ 2006 ല്‍ റാഞ്ചിയിലെയും പുരിയിലെയും ഐആര്‍സിടിസി ഹോട്ടലുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യ കമ്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ടാണ് കേസ്.

Top