ട്രെയിന്‍ സര്‍വ്വീസുകള്‍ ജൂണ്‍ ഒന്നു മുതല്‍; ബുക്കിങ്ങിന് പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇങ്ങനെ

രാജ്യത്ത് കോവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വ്വീസുകള്‍ ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കും. 200 ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുക. ആ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിച്ചു.

അതേസമയം, പതിവായുള്ള പാസഞ്ചര്‍, മെയില്‍/ എക്‌സ്പ്രസ്, സബര്‍ബന്‍ എന്നിവയുടെ സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. ബുക്കിങ്ങിന് പാലിക്കേണ്ട നിര്‍ദേശങ്ങളും ഇതിനോടകം റെയില്‍വേ പുറത്തിറക്കി.

ബുക്കിങ്ങിന് നിര്‍ദേശങ്ങള്‍

1. ഐആര്‍സിടിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴിമാത്രമാണ് റിസര്‍വേഷന്‍ സൗകര്യമുള്ളത്.
റെയില്‍വെ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടറകളില്‍ ബുക്കിങിന് സൗകര്യമുണ്ടാവില്ല.

2. 30ദിവസം മുമ്പുവരെയുള്ളയാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.

3. ആര്‍.എ.സി, വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെങ്കിലും വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേം
ആയില്ലെങ്കില്‍ ടെയിനില്‍ കയറാന്‍ അനുവദിക്കില്ല.

4. റിസര്‍വേഷനല്ലാതെയുള്ള ജനറല്‍ ടിക്കറ്റുകള്‍ നല്‍കില്ല.

5. തത്കാല്‍, പ്രീമിയം തത്കാല്‍ ടിക്കറ്റുകളും ബുക്ക് ചെയ്യാനാവില്ല.

6. ആദ്യത്തെ റിസര്‍വേഷന്‍ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് നാലുമണിക്കൂര്‍മുമ്പും രണ്ടാമത്തെ ചാര്‍ട്ട്
രണ്ടു മണിക്കൂര്‍ മുമ്പുമാണ് തയ്യാറാക്കുക. 30 മിനുട്ട് മുമ്പ് ചാര്‍ട്ട് പുറത്തിറക്കുന്ന നിലവിലെരീതി തല്‍ക്കാലം
ഉണ്ടാകില്ല.

7.ശ്രമിക് ട്രെയിനുകള്‍ക്ക് പുറമെ കൂടുതല്‍ വണ്ടികള്‍ ഓടിക്കുന്നത് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഗുണകരമാകും.

കാന്‍സലേഷന്‍, റീഫണ്ട്

1. കാന്‍സലേഷനും റീഫണ്ടിനുമുള്ള നിലവിലെ നിയമങ്ങള്‍ തുടരും.

2. യാത്രചെയ്യാനുള്ള ആരോഗ്യസ്ഥിതിയില്ലെങ്കിലോ കോവിഡ് സംശയമുണ്ടെങ്കിലോ പണംതിരിച്ചു നല്‍കുന്നതിന്
പുതിയ വ്യവസ്ഥകള്‍ ബാധകമാകും.

3. പരിശോധനയ്ക്കിടെ കൂടിയ താപനില കാണുകയോ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യുന്നവരെ
യാത്രചെയ്യാന്‍ അനുവദിക്കില്ല. റിഫണ്ട് ചെയന്നുതിന് അവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഇവയാണ്.

4. ഒരു പിഎന്‍ആറില്‍ ഒരു യാത്രക്കാരന്‍മാത്രമായാല്‍ മുഴുവന്‍ പണവും തിരികെനല്‍കും.

5. ഒരു പിഎന്‍ആറില്‍ ഒന്നില്‍കൂടുതല്‍ പേരുണ്ടെങ്കില്‍ കൂടെയുള്ളവരും യാത്രചെയ്യുന്നില്ലെങ്കില്‍ മുഴുവന്‍തുകയും
തിരിച്ചുനല്‍കും.

6. ഒരു പിന്‍എന്‍ആറില്‍ ഒന്നില്‍കൂടുതല്‍പേരുണ്ടായിരിക്കുകയും ഒരാള്‍ക്ക് യാത്രചെയ്യാന്‍ അനുമതി
ലഭിക്കാതിരിക്കുകയും ചെയ്താല്‍ മറ്റുള്ളവര്‍ യാത്രചെയ്യുന്നുണ്ടെങ്കില്‍ ഒരാളുടെമാത്രം ടിക്കറ്റ് നിരക്ക്
തിരിച്ചുനല്‍കും.

Top