Iraqi forces in Islamic State battle raise flag over Mosul University

മൊസൂള്‍: വടക്കുകിഴക്കന്‍ ഇറാക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പ്രധാന ആസ്ഥാനങ്ങളില്‍ ഒന്നായ മൊസൂള്‍ യൂണിവേഴ്‌സിറ്റി ഇറാക്കി സേന തിരിച്ചുപിടിച്ചു. ടൈഗ്രിസ് നദിക്കു കുറുകെയുള്ള മറ്റൊരു പാലം കൂടി കടന്നാണ് സര്‍വകലാശാലയിലേക്ക് സൈന്യം കടന്നത്.

2014ല്‍ മൊസൂള്‍ നഗരം പിടിച്ചടക്കിയതു മുതല്‍ യൂണിവേഴ്‌സിറ്റി ഐഎസിന്റെ അധീനതയിലായിരുന്നു. മൂന്നു മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ മൊസൂളിന്റെ കിഴക്കന്‍ പ്രവിശ്യങ്ങള്‍ പൂര്‍ണമായും സൈന്യം തിരിച്ചുപിടിച്ചിരുന്നു.

Top