Iraqi forces capture foothold in Ramadi

ബഗ്ദാദ്: ഐ.എസ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന റമാദി നഗരം ഇറാഖ് സൈന്യം പിടിച്ചെടുത്തു. ഭീകരര്‍ കൈവശപ്പെടുത്തിയ സര്‍ക്കാര്‍ കെട്ടിട
സമുച്ചയത്തിന് കേവലം 800 മീറ്റര്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ സൈന്യം.

2014ല്‍ രാജ്യത്തിന്റെ മൂന്നിലൊന്ന് പ്രദേശവും കൈവശപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇതുവരെ സൈന്യം നേടിയ ഏറ്റവും വലിയ വിജയമാണിത്. ചൊവ്വാഴ്ചയായിരുന്നു റമാദി പിടിച്ചെടുക്കാനുള്ള പോരാട്ടം സൈന്യം തുടങ്ങിയത്.

ബഗ്ദാദില്‍ നിന്നും 110 കിലോമീറ്റര്‍ അകലെ മധ്യ ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയിലുള്ള നഗരമാണ് റമാദി.

Top