Iraqi army controls main roads out of Mosul, trapping Islamic State

ബാഗ്ദാദ്: ഐഎസിന്റെ കൈയില്‍ നിന്നും മൊസൂളിനു പുറത്തുള്ള പ്രധാന റോഡുകളുടെ നിയന്ത്രണം ഇറാക്കി സേന പിടിച്ചെടുത്തു.

വെസ്റ്റേണ്‍ മൊസൂളിനു പുറത്തുള്ള റോഡുകളാണ് സൈന്യം പിടിച്ചെടുത്തതെന്നു സൈനിക വക്താവ് അറിയിച്ചു. റോഡിന്റെ പൂര്‍ണനിയന്ത്രണം സൈന്യം ഏറ്റെടുത്തു.

മൊസൂളിനെയും താല്‍ അഫാറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിന്റെയും സിറിയന്‍ അതിര്‍ത്തിക്കു സമീപമുള്ള മറ്റൊരു റോഡിന്റെയും നിയന്ത്രണവുമാണ് സൈന്യം പിടിച്ചെടുത്തത്.

ജനുവരിയില്‍ മൊസൂളിന്റെ കിഴക്കന്‍ പ്രദേശങ്ങളുടെ നിയന്ത്രണം ഐഎസില്‍നിന്നു സേന പിടിച്ചെടുത്തിരുന്നു. നൂറു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലുകള്‍ക്ക് ഒടുവിലാണ് പ്രദേശത്തിന്റെ നിയന്ത്രണം ഇറാക്ക് സേന പിടിച്ചെടുത്തത്.

Top