Iraq suicide attacks Ambulances used in Tikrit and Samarra

തിക്രിത്: ഇറാഖില്‍ രണ്ടിടങ്ങളില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം. 21 പേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്ക്. തിക്രിതിലും സമാറയിലുമാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

മൗസിലില്‍ നിന്ന് 200 കിലോമീറ്റര്‍ തെക്ക് മാറി സ്ഥിതിചെയ്യുന്ന തിക്രിതിലായിരുന്ന ആദ്യ സ്‌ഫോടനം. നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള പ്രവേശന കവാടത്തിലെ ചെക്ക് പോസ്റ്റില്‍ നിരയായി കിടന്ന വാഹനങ്ങള്‍ക്കിടയിലെ ഒരു ആംബുലന്‍സിനുള്ളിലെ ചാവേറാണ് പൊട്ടിത്തെറിച്ചത്. തിരക്കേറിയ സമയമായതിനാല്‍ വലിയ ആഘാതമാണ് സ്‌ഫോടനമുണ്ടാക്കിയത്. 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഷിയാക്കളുടെ പുണ്യകേന്ദ്രമായ സമാറയിലായിരുന്നു മറ്റൊരു സ്‌ഫോടനം. കാര്‍ പാര്‍ക്കിങ് മേഖലയിലായിരുന്നു പെട്ടിത്തെറി . 8 പേര്‍ ഇവിടെ കൊല്ലപ്പെട്ടു. ഇവരില്‍ ഇറാനില്‍ നിന്നുള്ള രണ്ട് തീര്‍ഥാടകരും ഉണ്ടായിരുന്നു. അക്രമസംഭവങ്ങള്‍ മുന്നില്‍ കണ്ട് മേഖലയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Top