ഇറാക്ക് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജി പ്രഖ്യാപിച്ചു

ബാഗ്ദാദ്: ഇറാക്ക് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജി പ്രഖ്യാപിച്ചു. രാജിക്കത്ത് ഉടന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ രാജിപ്രഖ്യാപനത്തില്‍ തഹ്രീര്‍ ചത്വരത്തില്‍ പ്രക്ഷോഭകര്‍ ആഹ്ലാദപ്രകടനം നടത്തി.

പൊതു ആവശ്യങ്ങള്‍ക്കുള്ള പണം ഭരണത്തിലെ ഉന്നതര്‍ വെട്ടിച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും മഹ്ദി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും ഇറാക്കില്‍ സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അഴിമതിക്കെതിരേ ഷിയാ വിഭാഗക്കാരായ ചെറുപ്പക്കാരാണു സമരം ആരംഭിച്ചത്.

Top