ഭീകരാക്രമണ കേസുകളില്‍ പ്രതികള്‍; ഇറാക്കില്‍ പതിമൂന്നു പേരെ തൂക്കിലേറ്റി

hang

ബാഗ്ദാദ്: ഇറാക്കില്‍ 13 പേരെ തൂക്കിലേറ്റി. ഭീകരാക്രമണ കേസുകളില്‍ പ്രതികളായ പതിമൂന്നു പേരെയാണ് ഇറാക്ക് സര്‍ക്കാര്‍ തൂക്കിലേറ്റിയത്. വധശിക്ഷ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം അവഗണിച്ചാണ് ഇറാക്കിന്റെ നടപടി.

സുരക്ഷ സൈനികര്‍ക്കെതിരായ ആക്രമണം, കാര്‍ ബോബ് സ്‌ഫോടനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളില്‍ കുറ്റക്കാരായവരാണ് തൂക്കിലേറ്റപ്പെട്ടവരില്‍ 11 പേരെന്ന് ഇറാക്കി നീതിന്യായ മന്ത്രാലയം അറിയിച്ചു. എന്നാല്‍ തൂക്കിലേറ്റപ്പെട്ട മറ്റു രണ്ടു പേരുടെ കാര്യത്തില്‍ മന്ത്രാലയം വിശദീകരണം നല്‍കാന്‍ തയാറായിട്ടില്ല.

2003 ജൂണ്‍ 10-ന് ഇറാക്കില്‍ വധശിക്ഷ നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ 2004 ഓഗസ്റ്റ് 8-ന് വധശിക്ഷ വീണ്ടും പുനസ്ഥാപിക്കുകയായിരുന്നു.

Top