ക്രിസ്മസ് ദിനം അവധിയായി പ്രഖ്യാപിച്ച് ഇറാഖ്; മുസ്ലീം രാഷ്ട്രത്തിന്റെ മാറ്റത്തെ സ്വാഗതം ചെയ്ത് ലോകം

ക്രിസ്മസ് ദിനത്തെ പൊതു അവധിയായി പ്രഖ്യാപിച്ച ഇറാഖിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ലോക രാജ്യങ്ങള്‍. അടുത്ത കാലം വരെ രാജ്യത്തെ ക്രിസ്ത്യന്‍സിന് മാത്രമായിരുന്നു ക്രിസ്മസ് ദിനങ്ങളില്‍ അവധി നല്‍കിയിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ ഇറാഖി മന്ത്രിസഭ ക്രിസ്മസിനെക്കൂടി ദേശീയാവധിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

2003ലെ അമേരിക്കന്‍ അധിനിവേശത്തിന് മുമ്പ് 14 ലക്ഷത്തോളം ക്രിസ്ത്യന്‍സ് ഉണ്ടായിരുന്ന ഇറാഖില്‍ ഇന്ന് മൂന്ന് ലക്ഷം പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ആഭ്യന്തര കലാപത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതും ശേഷിച്ചവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തതുമാണ് ഇതിന് കാരണം.ഇറാഖില്‍ 95 ശതമാനവും മുസ്ലീങ്ങളാണുള്ളത്.

ഇറാഖിലെ ക്രിസ്ത്യന്‍ പൗരന്മാര്‍ക്കും എല്ലാ ഇറാഖികള്‍ക്കും ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നവര്‍ക്കും സന്തോഷകരമായ ക്രിസ്മസ് ആശംസിച്ചുകൊണ്ടാണ് പുതിയ തീരുമാനം സര്‍ക്കാര്‍ അറിയിച്ചത്. ബാഗ്ദാദിലെ സെന്റ് ജോര്‍ജ് ചാല്‍ഡീന്‍, ക്വാറഖോഷിലെ അല്‍താഹിറ അല്‍ കുബ്ര, മാര്‍ അഡ്ഡായി ചാല്‍ഡീന്‍ എന്നീ പള്ളികളിലാണ് ഇറാഖിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായ് ഒത്ത് കൂടുന്നത്

Top