ഇറാഖിലും പാറി ഒടുവില്‍ ചെങ്കൊടി . . ചരിത്ര നേട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി

ബാഗ്ദാദ്: ഇറാഖില്‍ ചരിത്ര വിജയം നേടി കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേക്ക്. പൊതുതിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ വിരുദ്ധചേരിയായ കമ്യൂണിസ്റ്റ് സദറിസ്റ്റ് സഖ്യത്തില്‍ മത്സരിച്ച ഇറാഖി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് സ്ഥാനാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞടുക്കപ്പെട്ടു.

1934ല്‍ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ആദ്യമായാണ് ഇറാഖി പാര്‍ലമെന്റില്‍ പ്രാതിനിധ്യം ലഭിക്കുന്നത്. ഇസ്ലാം മത വിശ്വാസികളുടെ പുണ്യനഗരങ്ങളിലൊന്നായ നജാഫില്‍ വനിതയായ സുഹാബ് അല്‍ ഖതീബ് വിജയിപ്പിച്ചപ്പോള്‍, ദിഖറില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഹൈഫ അല്‍ അമീനും വിജയിച്ചു.

EXPRESSS-ORIGINAL

മുഖ്താദ അല്‍ സദറിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ വിരുദ്ധചേരിക്കാണ് പാര്‍ലമെന്റില്‍ മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്.എന്നാല്‍ സദറിസ്റ്റ് കമ്മ്യൂണിസ്റ്റ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. അമേരിക്ക എന്തു വിലകൊടുത്തും ഇത് തടയാനാകും ശ്രമിക്കുക.

ഇതോടെ ഇറാഖ് കലുഷിതമാവാനുള്ള സാധ്യതയേറുകയാണെങ്കിലും ഇറാഖി കമ്യൂണിസ്റ്റ് പാര്‍ടിയുടെ വിജയം മിഡില്‍ ഈസ്റ്റ് മേഖലകളിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് ആവേശം പകരുമെന്നുറപ്പാണ്. ഈയടുത്ത കാലത്തും നിരവധി പ്രവര്‍ത്തകര്‍ ഇറാഖില്‍ കൊല്ലപ്പെട്ടിട്ടും നിരവധി ഓഫീസുകള്‍ തകര്‍ക്കപ്പെട്ടിട്ടും നിലയ്ക്കാത്ത പോരാട്ടത്തിനൊടുവിലാണ് ഇറാഖി കമ്യൂണിസ്റ്റ് പാര്‍ടി നേട്ടം കൈവരിച്ചിരിക്കുന്നത്.

2008 മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിനെ ചെരിപ്പെറിഞ്ഞ പത്രവ്രര്‍ത്തക മുംതാസ അല്‍ സെയ്ദിയും തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്.

Top