iraq – attack – 5 people death

ബാഗ്ദാദ്: ഇറാക്കിലെ തെക്കന്‍ പ്രവിശ്യയായ ദി ക്വാറില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ നാസ്‌റിയ നഗരത്തിലെ റെസ്റ്റോറന്റിലായിരുന്നു സ്‌ഫോടനം.

സര്‍ക്കാര്‍ ബന്ധമുള്ള ഷിയ സംഘടനയായ അല്‍ ഷാബി എന്ന അര്‍ധ സൈനിക വിഭാഗത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നാണ് സംശയിക്കുന്നത്. അല്‍ ഷാബി അംഗങ്ങള്‍ ഭക്ഷണം കഴിക്കാനായി കയറിയ റെസ്റ്റോറന്റിലായിരുന്നു ചാവേര്‍ ആക്രമണം നടത്തിയത്.

സാധാരണക്കാരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ആണെന്നാണ് സംശയം.

Top