കിർകുക്കിൽ നിന്ന് 60,000 ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി കരാറുമായി ഇറാഖും ഇറാനും

ബാഗ്ദാദ് :കിർകുക്കിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനായി ഇറാഖും ഇറാനും പുതിയ കരാർ ഒപ്പുവെച്ചു.

വടക്കൻ ഇറാഖി കിർകുക് എണ്ണപ്പാടത്ത് ഉൽപ്പാദിപ്പിക്കുന്ന 60,000 ബാരൽ ക്രൂഡോയിൽ ഇറക്കുമതി നടത്തുന്നതിനായാണ് ഇരു രാജ്യങ്ങളും പുതിയ പദ്ധതി നടപ്പാക്കുന്നത്.

പുതിയ കരാർ ഇറാഖി ക്രൂഡ് ഓയിലിന്റെ വിൽപ്പന പുനരാരംഭിക്കാൻ സഹായകമാകും.

കിർക്കുക് ക്രൂഡിന്റെ 30,000 മുതൽ 60,000 ബിപിഡി വരെ ടാങ്കർ ട്രക്കുകൾ ഉപയോഗിച്ചു കെർമാൻഷാ ബോർഡർ ഏരിയയിലേക്ക് കൊണ്ടുപോകും.

കിർകുക്കിൽ നിന്നും എണ്ണ കൊണ്ടുപോകാൻ പൈപ്പ്ലൈൻ നിർമിക്കാൻ ഇരു രാജ്യങ്ങളും പദ്ധതിയിടുന്നുണ്ട്.

ഇതുവഴി കിർകുക്കിൽ നിന്നും തുർക്കിയിലേക്കും, മെഡിറ്ററേനിയത്തിലേക്കും പൈപ്പ്ലൈൻ വഴി ക്രൂഡ് ഓയിലിൽ എത്തും.

ഇറാഖി സൈന്യം ഇസ്ലാമിക് ഭരണകൂടത്തിന്റെ മുന്നിൽ തകർന്നുപോയപ്പോൾ കിർകുക്കിൻറെ നിയന്ത്രണം 2014 ൽ കുർദിഷ് സൈന്യം ഏറ്റെടുത്തിരുന്നു. മേഖലയിലെ എണ്ണപ്പാടങ്ങളെ തീവ്രവാദികളുടെ കൈകളിൽ നിന്ന് തടയുകയും ചെയ്തു.

Top