പശ്ചിമേഷ്യയിലെ സംഘര്‍ഷ ഭീതി;യുഎസിന്റെ ഇറാന്‍ ദൂതന്‍ സൗദിയിലെത്തി

റിയാദ്‌:പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി നിലനില്‍ക്കെ യുഎസിന്റെ ഇറാനിലേക്കുള്ള പ്രത്യേക ദൂതന്‍ സൗദിയിലെത്തി. നയതന്ത്ര വിഷയങ്ങളെ നയതന്ത്രത്തിലൂടെയാണ് ഇറാന്‍ നേരിടേണ്ടതെന്ന് ദൂതനായ ബ്രയാന്‍ ഹൂക്ക് പറഞ്ഞു.

സൗദിയിലെ അല്‍ ഖര്‍ജില്‍ എത്തിയ അദ്ദേഹം സഖ്യസേനയുമായി കൂടിക്കാഴ്ച നടത്തി.ഹൂതികള്‍ അയച്ച മിസൈലുകള്‍ പരിശോധിച്ചു. മേഖലയില്‍ ഇറാന്റെ സ്വാധീനം ഇല്ലാതാക്കണമെന്നും സൗദിയുടെ തെക്കന്‍ അതിരുകള്‍ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രശ്‌നം പരിഹരിക്കാന്‍ നയതന്ത്രപരമായി ഇറാന്‍ കാര്യങ്ങള്‍ ചെയ്യണമെന്നും ഹൂക്ക് പറഞ്ഞു.

നയതന്ത്രകാര്യങ്ങളെ അങ്ങിനെത്തന്നെയാണ് നേരിടാറെന്ന് ഇതിന് മറുപടിയായി ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൌസവി പറഞ്ഞു. എന്നാല്‍ യുദ്ധത്തെ പ്രതിരോധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top