ജെ.എന്‍.യുവില്‍ ഇറാനിയന്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം, സംഭവം നിഷേധിച്ച് എ ബി വി പി

jnu

ന്യൂഡല്‍ഹി: ഡല്‍ഹി ജെ.എന്‍.യുവില്‍ ഇറാനിയന്‍ വിദ്യാര്‍ത്ഥിക്ക് നേരെ എ.ബി.വി.പി ആക്രമണം. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനു പിന്നാലെയാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്.

ഇന്ത്യ നേടിയ വിജയം എ.ബി.വി.പി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മറ്റും ആഘോഷിച്ചിരുന്നു.

കാരണമൊന്നുമില്ലാതെ പത്തോളം വരുന്ന സംഘം തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിയുടെ പരാതി. ഇതിനകം തന്നെ പരാതി സോഷ്യല്‍ മീഡിയകളില്‍ വ്യാപിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായിട്ടില്ല.

എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇക്കാര്യം നിഷേധിച്ചു.

Top