ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറില്‍ സ്ഫോടനം; ജീവനക്കാര്‍ സുരക്ഷിതര്‍

ജിദ്ദ: ജിദ്ദ തുറമുഖത്തിന് സമീപം ചെങ്കടലിലൂടെ പോകുകയായിരുന്ന ഇറാന്റെ എണ്ണ ടാങ്കറില്‍ സ്ഫോടനം. സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദി ആക്രമണമാണെന്നാണ് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാനിലെ നാഷണല്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കറിലാണ് സ്ഫോടനമുണ്ടായത്. ജിദ്ദ തുറമുഖത്തിന് 60 മൈല്‍ അകലെവച്ചാണ് സ്‌ഫോടനമുണ്ടായത്. ഇതേ തുടര്‍ന്ന് എണ്ണ ചെങ്കടലിലേക്ക് ചോര്‍ന്നൊഴുകി.

ടാങ്കറിലെ ജീവനക്കാര്‍ സുരക്ഷിതമാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള നൗര്‍ ഏജന്‍സി അറിയിച്ചു. മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവം.

Top