ഇറാനിയന്‍ ചലച്ചിത്ര സംവിധായകനെ മാതാപിതാക്കള്‍ വെട്ടികൊലപ്പെടുത്തി

ടെഹ്‌റാന്‍: ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ബാബക് ഖൊറാംദിനെ സ്വന്തം മാതാപിതാക്കള്‍ കൊലപ്പെടുത്തി. കഷണങ്ങളാക്കി പെട്ടിയിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച ടെഹ്‌റാനിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറന്‍ ടെഹ്‌റാനിലെ എക്ബത്താനില്‍ മാലിന്യ സഞ്ചികളിലും സ്യൂട്ട്‌കേസിലുമായാണ് മൃതദേഹം കണ്ടെത്തിയത്. കൈ കാലുകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം.

47 ആം വയസ്സിലും മകന്‍ അവിവാഹിതനായി തുടരുന്നതിനെച്ചൊല്ലി അച്ഛന്‍ ബാബകുമായി വഴക്കിട്ടിരുന്നു. ഈ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. മകനെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കൊല നടത്തിയതെന്ന് ബാബാക്കിന്റെ പിതാവ് കുറ്റസമ്മതം നടത്തി. സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ക്രാവിസ്, ഓത്ത് ടു യാഷര്‍ ഉള്‍പ്പെടെ നിരവധി ഹ്രസ്വചിത്രങ്ങള്‍ ബാബക് സംവിധാനം ചെയ്തിരുന്നു.

Top