ഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നു; തെളിവുകളുമായി സൈന്യം

ജറുസലേം: ഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്തിന് മുകളിലൂടെ പറന്ന ഇറാന്റെ ആളില്ലാവിമാനം ഇസ്രായേല്‍ വെടിവെച്ചിട്ടിരുന്നു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണാണ് ഇസ്രായേല്‍ സൈന്യം വെടിവെച്ചിട്ടത്. ഇസ്രായേലിനെ ആക്രമിക്കാനുള്ള പദ്ധതിക്ക് പിന്നില്‍ ഇറാനാണെന്ന് സൈന്യം പറയുന്നു.

DRONE-PARTS

സിറിയയിലെ വ്യോമകേന്ദ്രത്തില്‍ നിന്നാണ് ഡ്രോണ്‍ പറന്നുപൊങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. ഈ കേന്ദ്രത്തില്‍ ഇസ്രായേല്‍ പിന്നീട് വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. സിറിയന്‍ ആഭ്യന്തരയുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇറാന്റെ വിമാനം ഇസ്രായേല്‍ അതിര്‍ത്തി കടക്കുന്നത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ പങ്കില്ലെന്ന് ഇറാന്‍ പറയുന്നു. സിറിയന്‍ സൈന്യമാകാം ഇതിന് പിന്നിലെന്നും അവര്‍ പറയുന്നു.

ബദ്ധവൈരികളാണ് ഇസ്രായേലും ഇറാനും. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദുമായി സഖ്യത്തിലാണ് ഇറാന്‍.

Top