കൊറോണ; ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ മൂന്നാമത്തെ സംഘത്തെ നാട്ടിലെത്തിച്ചു

ന്യൂഡല്‍ഹി: ലോകരാജ്യങ്ങളെ ഭീതിയിലാക്കിയ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ഈ സാഹചര്യത്തില്‍ നാട്ടിലേയ്ക്ക് തിരിച്ചെത്താനാവാതെ ഇറാനില്‍ കുടുങ്ങിയത് നിരവധി ഇന്ത്യക്കാരാണ്. കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യന്‍ സംഘത്തെ നാട്ടിലെത്തിച്ചിരുന്നു. ഇപ്പോഴിതാ ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ മൂന്നാമത്തെ സംഘത്തെ നാട്ടിലെത്തിച്ചു.

131 വിദ്യാര്‍ത്ഥികളും 103 തീര്‍ത്ഥാടകരും അടങ്ങുന്ന 234 പേരടങ്ങുന്ന സംഘത്തെയാണ് രാവിലെ നാട്ടിലെത്തിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

44 ഇന്ത്യന്‍ തീര്‍ത്ഥാടകരടങ്ങുന്ന രണ്ടാമത്തെ സംഘത്തെ വെള്ളിയാഴ്ച ഇറാനില്‍നിന്നും ഇന്ത്യയില്‍ എത്തിച്ചിരുന്നു. അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Top