ലോകകപ്പിനുള്ള അന്തിമ ടീമിനെ ഇറാന്‍ പ്രഖ്യാപിച്ചു;അലി ഖോലിസോദ് ടീമിലില്ല

iran team

ഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള അന്തിമ ടീമിനെ ഇറാന്‍ പ്രഖ്യാപിച്ചു. നെതര്‍ലാന്‍ഡ് ലീഗിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ അലിറെസ ജഹാന്‍ബാഖ്ഷ് അടക്കം 23 അംഗ സംഘത്തെയാണ് കോച്ച് കാര്‍ലോസ് ക്വായിറോസ് പ്രഖ്യാപിച്ചത്.

ചാര്‍ലെറോയ് ഫോര്‍വേഡ് അലി ഖോലിസാദ് ആണ് ടീമില്‍ ഇടം നേടാനാവാതെ പോയ പ്രമുഖന്‍. ഒളിംപ്യകോസ് ഫോര്‍വേഡ് കരിം അന്‍സാരിഫര്‍ദ്, നോട്ടിങ്ങാം ഫോറസ്റ്റ് താരം അഷ്‌കന്‍ ദേജാഹ് എന്നീ പ്രമുഖരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ജൂണ്‍ 15ന് മൊറോക്കോക്കെതിരെയാണ് ഇറാന്റെ ആദ്യ മത്സരം.

Top