യുഎസിന് അന്ത്യശാസനവുമായി ഇറാൻ

ടെഹ്റാൻ : യുഎസ് ഉപരോധങ്ങൾക്കെതിരെ അന്ത്യശാസനവുമായി ഇറാൻ. ഫെബ്രുവരി 21നകം ഉപരോധങ്ങൾ നീക്കിയില്ലെങ്കിൽ ഐക്യരാഷ്ട്ര സംഘടനയുടെ നിരീക്ഷണ സമിതിയായ രാജ്യാന്തര ആണവോർജ ഏജൻസിയെ രാജ്യത്തുനിന്നു പുറത്താക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അണ്വായുധം നിർമിക്കുന്നതിലേക്കു വഴിവയ്ക്കുന്ന തരത്തിൽ യുറേനിയം സമ്പുഷ്ടീകരണം നടത്താൻ പാർലമെന്റ് ഡിസംബറിൽ അനുമതി നൽകിയതിനു പിന്നാലെയാണ് ഇറാന്റെ പുതിയ നീക്കം.

2015ലെ കരാറിലെ പല നിയന്ത്രണങ്ങളും ഇറാൻ ലംഘിച്ചെങ്കിലും രാജ്യാന്തര ആണവോർജ ഏജൻസിയുമായി ഇപ്പോഴും സഹകരിക്കുന്നുണ്ട്. ഐഎഇഎയുടെ നിരീക്ഷകരെ പ്ലാന്റിലേക്ക് പരിശോധനയ്ക്കായി കടത്തിവിടുന്നുമുണ്ട്. ഇത് അവസാനിപ്പിക്കുമെന്ന ഭീഷണയെ ആശങ്കയോടെയാണു ലോകം കാണുന്നത്. ആണവ മേഖലയിലെ പ്രവർത്തനങ്ങൾ യുദ്ധാവശ്യത്തിനല്ലെന്നും സിവിലിയൻ കാര്യങ്ങള്‍ക്കാണെന്നും ഇറാൻ ആവർത്തിന്നുണ്ടെങ്കിലും യുഎസ് അടക്കമുള്ള രാജ്യങ്ങൾക്കു സംശയമുണ്ട്. 2015 ലെ കരാർ പ്രകാരം യുറേനിയം സമ്പുഷ്ടീകരണം നടത്താൻ 2030 വരെ ഇറാനു വിലക്കുണ്ടായിരുന്നു.

Top