ഖാ​സിം സു​ലൈ​മാ​നി വ​ധം; ചാ​ര​നെ വ​ധി​ക്കു​മെ​ന്ന് ഇ​റാ​ന്‍ നി​യ​മ​വ​ക്താ​വ്

ടെഹ്‌റാന്‍: അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയ്ക്കും ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിക്കും കൈമാറിയ ഇറാന്‍ പൗരനായ ചാരനെ വധിക്കുമെന്ന് ഇറാന്‍.

ഇറാന്‍ പൗരന്‍ മഹ്മൗദ് മൗസവി മദവിയെയാണ് വധശിക്ഷയ്ക്ക് വിധിക്കുന്നുമെന്ന് അറിയിച്ചത്.

സിഐഎയുടെയും മൊസാദിന്റെയും ചാരനായ മഹ്മൗദ് മൗസവി മദവിയെ വധശിക്ഷയ്ക്ക് വിധിക്കുന്നുവെന്നും രക്തസാക്ഷിയായ സുലൈമാനിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശത്രുക്കള്‍ക്ക് നല്‍കിയത് ഇയാളാണെന്നും ഇറാന്‍ നിയമകാര്യ വക്താവ് ഖൊലാംഹുസൈന്‍ ഇസ്‌മൈലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഖാസിം സുലൈമാനി വധത്തെ തുടര്‍ന്ന് ഇറാക്കിലെ അമേരിക്കന്‍ സൈനിക താവളം ഇറാന്‍ ആക്രമിച്ചിരുന്നു. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ജനുവരി മൂന്നിനാണ് ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചത്.

Top