ഇറാനിലെ ശാസ്ത്രജ്ഞന്റെ കൊലപാതകം, ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ

റാൻ ; ഇന്നലെ ഇറാനിലെ അറിയപ്പെടുന്ന ആണവ ശാസ്ത്രജ്ഞനായ മുഹ്‌സിൻ ഫഖ്‌രിസദേ ടെഹ്റാനിലെ അബ്‌സാർദ് പട്ടണത്തിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട വിഷയത്തിൽ ഇസ്രയേലിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇത് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഇറാന്റെ പരമാധികാരത്തിനു നേർക്കുള്ള കടന്നാക്രമണമാണ് എന്നും അവസരം വരുമ്പോൾ ഇതേ ഭാഷയിൽ തന്നെ ഇറാനും തിരിച്ചടി നൽകും എന്നും റൂഹാനി പറഞ്ഞു.

സയണിസ്റ്റ് ശക്തിയ്ക്കലാണ് ഈ ആക്രമണത്തിന് പിന്നിൽ എന്നും, ഈ കുറ്റകൃത്യത്തിന്‌ പകരം വീട്ടൽ ഇറാന്റെ ഭാഗത്തുനിന്ന് ഇന്നല്ലെങ്കിൽ നാളെ ഉണ്ടാവുക തന്നെ ചെയ്യും എന്നും റൂഹാനി പറഞ്ഞു. ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി ശിക്ഷിക്കണം എന്ന് ഇറാന്റെ സുപ്രീം ലീഡറായ ആയത്തുള്ള അലി ഖൊമൈനിയും സർക്കാരിനോട് ആവശ്യപ്പെട്ടു.

Top