Iran vows to bar Americans in response to Trump’s ‘insulting’ ban

ടെഹ്‌റാന്‍: മുസ്‌ലിം രാജ്യക്കാര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ ഇറാന്‍ അമേരിക്കന്‍ പൗരന്മാര്‍ക്കു രാജ്യത്ത് വിലക്കേര്‍പ്പെടുത്തി.

യുഎസ് പൗരന്‍മാര്‍ക്ക് ഇറാനില്‍ പ്രവേശനമില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

യുഎസിന്റെ നടപടി ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ,കൂടാതെ സിറിയ, ഇറാക്ക്,ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളെ അപമാനിക്കുന്ന നടപടിയാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നതെന്നും ഇറാന്‍ അറിയിച്ചു.

ട്രപിന്റെ ഈ നടപടി കൊണ്ട് കൂടുതല്‍ അക്രമങ്ങള്‍ക്കും ഭീകരവാദത്തിനും പ്രോത്സാഹനമാകമെുന്നു ഇറാന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു.

സിറിയയില്‍ നിന്നുള്ളവര്‍ക്ക് അനിശ്ചിത കാലത്തേക്കും മറ്റ് ആറു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേക്കുമാണ് അമേരിക്ക വീസ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അഭയാര്‍ഥികളുടെ വേഷത്തില്‍ ഇസ്ലാമിസ്റ്റ് ഭീകരര്‍ അമേരിക്കയില്‍ എത്തുന്നതു തടയുകയാണു ലക്ഷ്യം.

Top