ഇറാനില്‍ വിഷമദ്യ ദുരന്തം; 13 പേര്‍ മരിച്ചു,നിരവധി പേര്‍ ആശുപത്രിയില്‍

ടെഹ്‌റാന്‍: ഇറാനില്‍ വിഷമദ്യം ദുരന്തത്തില്‍ 13 പേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി കുറഞ്ഞ വിലയില്‍ ലഭിച്ച മദ്യം കഴിച്ചവര്‍ക്കാണ് അപകടമുണ്ടായത്.

തെക്കന്‍ പ്രവിശ്യയായ ഹോര്‍മുസ്ഗാനില്‍ ഒന്‍പതു പേരും സെന്‍ട്രല്‍ പ്രവിശ്യയായ അല്‍ബോര്‍സില്‍ രണ്ടു പേരും വടക്കന്‍ പ്രവിശ്യയായ ഖൊറാസാനില്‍ രണ്ടു പേരുമാണ് മരിച്ചത്.

വിവിധയിടങ്ങളിലായി വിഷമദ്യം കഴിച്ച 60 പേര്‍ ചികിത്സയിലാണ്. ഇവരില്‍ ഏറെപ്പേര്‍ക്കും കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളാണ് ഉണ്ടായതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. 60 പേര്‍ക്കും ഡയാലിസിസ് നടത്തിയതായാണ് റിപ്പോര്‍ട്ട്.

മദ്യപാനം ഇറാനില്‍ നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. നിയമ ലംഘനം നടത്തുന്നവര്‍ക്ക് ചാട്ടയടിയും വന്‍തുക പിഴയുമാണ് ശിക്ഷയായി നല്‍കുന്നത്. എന്നാല്‍, സമീപകാലത്ത് വീടുകളില്‍ മദ്യമുണ്ടാക്കിയതിന് നിരവധിപ്പേരെ രാജ്യത്ത് പിടികൂടിയിരുന്നു.

Top