ഹോർമുസ് കടലിടുക്കിൽ നിന്ന് മറ്റൊരു കപ്പൽ കൂടി പിടിച്ചെടുത്തതായി ഇറാൻ

ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍. ശ്രീലങ്കന്‍ തുറമുഖത്തു നിന്നും യു.എ.ഇയിലേക്ക് പുറപ്പെട്ട ലിഞ്ച് എന്ന കപ്പലാണ് പിടിച്ചെടുത്തത്.

എണ്ണ കള്ളക്കടത്ത് നടത്തിയതിന്റെ പേരിലാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന്‍ വ്യക്തമാക്കി. കപ്പലില്‍ നിന്ന് 11 ജീവനക്കാരെ പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ബ്രിട്ടീഷ് ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തിരുന്നു.

Top