വാഹന വേഗത ചതിച്ചു; ഇറാന്റെ ഉപഗ്രഹവിക്ഷേപണം പരാജയം

68 foreign satellites

ടെഹ്‌റാന്‍: ഇറാന്റെ ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടു. കൃത്രിമ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ഇറാന്റെ ശ്രമമാണ് പരാജയപ്പെട്ടത്. ഇന്ന് രാവിലെ 7.15നാണ് ഉപഗ്രഹവിക്ഷേപണം നടന്നത്. ബാലിസ്റ്റിക് മിസൈല്‍ രംഗത്ത് നിര്‍ണായക മാറ്റം കൊണ്ടുവരാന്‍ ശേഷിയുള്ള പരീക്ഷണമാണ് പരാജയപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

വിക്ഷേപണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായിരുന്നു. ഉപഗ്രഹം വിക്ഷേപിച്ച വാഹനത്തിന്റെ വേഗതയില്‍ വന്ന മാറ്റമാണ് പരാജയത്തിന് കാരണമായത്. പറന്നു തുടങ്ങിയതിന് ശേഷം 230 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് ഉപഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചത്.

Top