അഭിമുഖം വേണമെങ്കിൽ ശിരോവസ്ത്രം ധരിക്കണമെന്ന് ഇറാൻ പ്രസിഡന്റ്

ഇറാൻ പ്രസിഡന്റ് ഇബ്രഹാം റൈസിയെ അഭിമുഖം നടത്താൻ തീരുമാനിച്ച ബ്രിട്ടീഷ്-ഇറാൻ മാധ്യമപ്രവർത്തകയോട് ശിരോവസ്ത്രം ധരിക്കണമെന്ന് ആവശ്യം. അത് സാധ്യമല്ലെന്ന് മാധ്യമപ്രവർത്തക പറഞ്ഞതോടെ അഭിമുഖം റദ്ദ് ചെയ്തു. ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് കനത്ത പ്രതിഷേധം നടക്കുന്നതിനിടെയാണ് ഈ വാർത്തയും പുറത്ത് വരുന്നത്.

തന്റെ ട്വിറ്റർ ഹാൻഡിലിൽ, CNN -ന്റെ ചീഫ് ഇന്റർനാഷണൽ അവതാരകയായ ക്രിസ്റ്റ്യൻ അമൻപൗർ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിനായി ന്യൂയോർക്കിലെത്തിയ പ്രസിഡന്റ് റൈസിയെ അഭിമുഖം നടത്താൻ തീരുമാനിച്ചിരുന്നു എന്ന് വെളിപ്പെടുത്തി. “യുഎസ് മണ്ണിൽ പ്രസിഡന്റ് റൈസിയുടെ ആദ്യ അഭിമുഖമായിരിക്കും ഇത്” എന്നും അമൻപൗർ പറഞ്ഞിരുന്നു.

Top