ചാവേര്‍ സംഘത്തെ സംരക്ഷിക്കുന്നു ; പാകിസ്ഥാനെതിരെ ഇറാന്‍

ടെഹ്‌റാന്‍: തെക്കുകിഴക്കന്‍ ഇറാനില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ഇറാന്‍ രംഗത്ത്. ആക്രമണത്തിന് പിന്നിലുള്ള ചാവേര്‍ സംഘത്തെ പാകിസ്ഥാന്‍ സംരക്ഷിക്കുന്നതായി ഇറാന്‍
വ്യക്തമാക്കി.

ആക്രമണത്തില്‍ മരിച്ച 27 റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ സംസ്‌കാര ചടങ്ങിനിടെ കമാന്‍ഡര്‍ മേജര്‍ മൊഹമ്മദ് അലി ജഫാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാക് ഗവണ്‍മെന്റ് ചാവേറുകള്‍ക്ക് സംരക്ഷണമൊരുക്കുകയാണ്,അവര്‍ ആന്റി റെവല്യൂഷണറികള്‍ മാത്രമല്ല ആന്റി ഇസ്ലാമും കൂടിയാണ്. പാക്കിസ്ഥാന്‍ സുരക്ഷാ സേനയാണ് അവര്‍ക്ക് വേണ്ട സഹായങ്ങളും പിന്തുണയും നല്‍കുന്നത്. അവരെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കില്‍ പാകിസ്ഥാന്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നും ജാഫരി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഗാര്‍ഡുകള്‍ സഞ്ചരിച്ച ബസിനു നേരെ ചാവേര്‍ ആക്രമണം ഉണ്ടായത്. ചാവേര്‍ ആക്രമണത്തില്‍ 27 റവല്യൂഷണറി ഗാര്‍ഡുകളാണ് കൊല്ലപ്പെട്ടത്.

Top